ടൊവിനോ തോമസ് ലൂസിഫര്‍ ടീമിനൊപ്പം 

NewsDesk
ടൊവിനോ തോമസ് ലൂസിഫര്‍ ടീമിനൊപ്പം 

ടൊവിനോ തോമസ് മാസങ്ങളായി തിരക്കിലായിരുന്നു.മാരി 2വിന്റെ ഷൂട്ടിംഗിലൂടെയാണ് താരത്തിന്റെ ഈ വര്‍ഷം തുടങ്ങിയത്. ഒരാഴ്ച മുന്നെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍, പേരിട്ടിട്ടില്ലാത്ത ജിയോ ബേബി ചിത്രം തുടങ്ങിയവയും താരം ഈ വര്‍ഷം ചെയ്തു.


താരം അടുത്തതായി ഏവരും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫര്‍ ടീമിനൊപ്പം ചേരാനിരിക്കുകയാണ്. ലൂസിഫര്‍ ടീം ഇതിനോടകം തിരുവനന്തപുരത്തെ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ഇനി മുംബൈ, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.


ടൊവിനോ മോഹന്‍ലാലിന്റെ സഹോദരനായാണ് ചിത്രത്തിലെത്തുന്നതെന്ന് വാര്‍ത്തകളുണ്ട. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
 
 

tovino thomas to join with luciferteam

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE