സംയുക്ത മേനോന്‍ ദുല്‍ഖറിനൊപ്പം ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെത്തുന്നു. നടന്മാരും എഴുത്തുകാരുമായി ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരുടേതാണ് സിനിമയുടെ തിരക്കഥ. ഇരുവരും തന്നെയായിരുന്നു അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടേയും തിരക്കഥാകൃത്തുക്കള്‍.
സിനിമയില്‍ ദുല്‍ഖറിനൊപ്പം സുരാജ് വെഞാറമൂടും എത്തുന്നുണ്ട്. ബി സി നൗഫല്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
കൊച്ചിയിലാണ് സിനിമ ചിത്രീകരണം. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. സെക്കന്റ് ഷെഡ്യൂളില്‍ സുരാജ് കൂടി എത്തും. സൗബിന്‍ ഷഹീര്‍, സലീംകുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.