ഏപ്രില്‍ 27ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന രജനീകാന്തിന്റെ കാല വീണ്ടും റിലീസ് നീട്ടിവച്ചു.തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഡിജിറ്റല്‍ സെര്‍വീസ് പ്രൊവൈഡേഴ്‌സും നടത്തുന്ന സമരം മൂലമാണ് നീട്ടി വയ്ക്കുന്നതെന്നാണ് അറിയുന്നത്.
ജൂണില്‍ റിലീസ് ചെയ്യാനാണ് ഇപ്പോള്‍ അണിയറക്കാര്‍ ആലോചിക്കുന്നത്. സിനിമ റിലീസ് മാറ്റി വയ്ക്കുന്നതിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് വരാനിരിക്കുന്നേ ഉള്ളൂ.
കാല വിതരണക്കാരായ ലിക, സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ് നിര്‍മ്മിക്കുന്ന പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന തമിഴ് പൊളിറ്റിക്കല്‍ ഗാങ്‌സറ്റര്‍ ഡ്രാമ ഫിലിം ആണ് കാല കരികാല. രജനീകാന്ത് ആണ് പ്രധാന വേഷത്തിലെത്തുന്നത്. നാനാ പടേക്കര്‍, പങ്കജ് ത്രിപദി, അഞ്ജലി പാട്ടീല്‍, ഹുമ ഖുറേഷി, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
രജനീകാന്തിന്റെ റോബോട്ട് 2.0 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.