ഓപ്പറേഷൻ ജാവ, ഫെബ്രുവരി 12ന് തീയേറ്ററുകളിലേയ്ക്ക്

NewsDesk
ഓപ്പറേഷൻ ജാവ, ഫെബ്രുവരി 12ന് തീയേറ്ററുകളിലേയ്ക്ക്

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് ചിത്രത്തിന്റേത്, ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലാണ് ഓപ്പറേഷൻ ജാവ ഒരുക്കിയിരിക്കുന്നത്.

ഇർഷാദ് അലി, വിനായകൻ, അലക്സാണ്ടർ പ്രശാന്ത്, ബിനു പപ്പു, വിനോദ് ബോസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരോടൊപ്പം യുവനിരയിലെ ശ്രദ്ധേയരായ ബാലു വർഗീസും ,ലുക്ക്മാനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മമിത ബൈജു , ധന്യ അനന്യ, വിനീത കോശി എന്നിവരാണ് ജാവയിലുള്ളത്.

 ഒരു കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ജാവ,

."കേരളാ പോലീസ് എന്ന സുമ്മാവാ" എന്ന ടാഗ് ലൈൻ വൈറലാണല്ലോ എന്ന ചോദ്യത്തിന് "ഓപ്പറേഷൻ ജാവ എന്ന സുമ്മാവാ" എന്ന മറുപടിയാണ് അണിയറ പ്രവർത്തകൾക്കുള്ളത്. ജേക്സ് ബിജോയ് സംഗീതം നിർവ്വഹിച്ചിരിയ്ക്കുന്ന ഓപ്പറേഷൻ ജാവയ്ക്ക് ഡോൾബി അറ്റ്മോസ് മിക്സ് ചെയ്തിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖരായ വിഷ്ണുവും, ശ്രീശങ്കറും (സൗണ്ട് ഫാക്ടർ) ചേർന്നാണ്, ഓ.ടി.ടി റിലീസിന് കാത്തു നില്ക്കാതെ ഫെബ്രുവരി 12ന് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

operation java to release on February 12

RECOMMENDED FOR YOU: