ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ നിവിന്‍ പോളിയുടെ കാത്തിരിക്കുന്ന സിനിമയാണ്. ഇന്ത്യന്‍ സിനിമയിലെ ചില പ്രശസ്ത ടെക്‌നീഷ്യന്‍സ് സിനിമയുടെ ഭാഗമാകുന്നു. മലയാളത്തിലും ഹിന്ദിയിലുമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുമുള്ള മുല്ലക്കോയ എന്ന വ്യക്തിയുടെ കഥയാണ് സിനിമ പറയുന്നത്. അ്‌ദ്ദേഹത്തിന്റെ സഹോദരനെ കണ്ടെത്താനായുള്ള യാത്രയാണ് സിനിമ പറയുന്നത്. മൂത്തോന്‍ എന്നത് മൂത്ത സഹോദരന്‍ എന്നതിന് ദ്വീപിലെ നാടന്‍ മലയാളത്തില്‍ പറയുന്നതാണ്.
ഗീതു മോഹന്‍ദാസ് രചിച്ച മൂത്തോന്‍ കഥയ്്ക്ക് 2016 ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്ലോബല്‍ ഫിലിം മേക്കിംഗ് അവാര്‍ഡ് ലഭിച്ചിരുന്നു. ഹിന്ദി ഡയലോഗുകള്‍ തയ്യാറാക്കാനായി ബോളിവുഡ്ിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് ഗീതുവിനൊപ്പം പ്രവര്‍ത്തിക്കുന്നു. മുംബൈ, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കുകളിലാണ് ഇപ്പോള്‍ അണിയറക്കാര്‍. അതിനുശേഷം ചില ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും പ്രശസ്ത സിനിമാറ്റോഗ്രാഫറും ആയ രാജീവ് രവി, ദേശീയ അവാര്‍ഡ് ജേതാവ് അജിത് കുമാര്‍ ആണ് എഡിറ്റിംഗ് ചെയ്യുന്നത്. തൈക്കൂട്ടം ബ്രിഡ്ജിലൂടെ പ്രശസ്തനായ ഗോവിന്ദ് വസന്ത് ആണ് സംഗീതം. ബോളിവുഡ് ഫിലിംമേക്കര്‍ ആനന്ദ് എല്‍ റായിയുടെ പ്രൊഡക്ഷന്‍ ഹൗസ് കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും ജാര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലാണ് സിനിമ പ്രസന്റ് ചെയ്യുന്നത്.