ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായെത്തുന്ന നടികളില്‍ സുന്ദരി യമുന ടീം പോപുലര്‍ ഗാനം വെള്ളാരപ്പൂമല മേലെ എന്ന ഗാനം റീക്രിയേറ്റ് ചെയ്‌തെടുക്കുന്നു. 1989ല്‍ റിലീസ് ചെയ്‌ത സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത വരവേല്‌പ് എന്ന ചിത്രത്തിലെ ഗാനമാണിത്. ജോണ്‍സണ്‍ മാഷ് സംഗീതമൊരുക്കിയ പാട്ടിന്റെ വരികള്‍ കൈതപ്രത്തിന്റേതായിരുന്നു. കെജെ യേശുദാസ് ആലപിച്ചു. പുതിയ വെര്‍ഷന്‍ അരുണ്‍ മുരളീധരന്‍ സംഗീതമൊരുക്കി ഉണ്ണി മേനോന്‍ ആലപിക്കുന്നു.
കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. പുതുമുഖങ്ങളായ വിജേഷ് പനത്തൂര്‍, ഉണ്ണി വെള്ളറ എന്നിവര്‍ എഴുതി സംവിധാനം ചെയ്യുന്നു. കണ്ണൂരിലെ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്നു. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ടു ചെറുപ്പക്കാരുടെ കഥയാണിത്. ധ്യാന്‍ കണ്ണനായു അജു വിദ്യാധരനായുമെത്തുന്നു.
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, സോഹന്‍ സീനുലാല് എന്നിവരാണ് സഹതാരങ്ങള്‍. ഛായാഗ്രഹണം ഫൈസല്‍ അലി, എഡിറ്റിംഗ് രതിന്‍ രാധാകൃഷ്‌ണന്‍, അരുണ്‍ മുരളീധരന്‍ സംഗീതം, ശങ്കര്‍ ശര്‍മ്മ പശ്ചാത്തലസംഗീതം എന്നിവരാണ് അണിയറയില്‍.
നടികളില്‍ സുന്ദരി യമുന വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്ന് സിനിമാറ്റിക ഫിലിംസ് എല്‍എല്‍പി ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നു. സെപ്‌തംബര്‍ 15ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.