മോഹൻലാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾദിനത്തിൽ താരത്തിന്റെ പുതിയ സിനിമ എലോൺ ടീസർ റിലീസ് ചെയ്തു. ഷാജി കൈലാസ് ഒരുക്കുന്ന സിംഗിൾ ആക്ടർ , സിംഗിൾ ലൊക്കേഷൻ ചിത്രമാണിത്. കോവിഡ് കാലത്തായിരുന്നു ചിത്രീകരണം.
രാജേഷ് ജയരാമൻ, ടൈം, ബാങ്കോക്ക് സമ്മർ, സൗണ്ട് ഓഫ് ബൂട്ട് തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കി- തിരക്കഥ ഒരുക്കുന്നു. ഒരു സ്മോൾ സ്കെയിൽ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് സിനിമയെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ അടുത്തിടെ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിരുന്നു. ദൃശ്യം 2, ബ്രോ ഡാഡി, 12TH മാൻ എന്നിവ പോലെ എലോൺ ഒടിടി റിലീസ് ആവാനാണ് സാധ്യത.
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണമൊരുക്കുന്നു. സംഗീതം ജേക്ക്സ് ബിജോയ്, ഡോൺ മാക്സ് എഡിറ്റിംഗ്, സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈൻ. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.