പുതിയ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അനുഷ്‌ക ഷെട്ടിയും പ്രണയചിത്രത്തില്‍ ഒന്നിക്കുന്നു. മമ്മൂട്ടി നായകനായെത്തിയ പരോള്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ ശരത് സന്ദിത്തിന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
പരോളിന് മുമ്പെ ചെയ്യാനുദ്ദേശിച്ചതായിരുന്നു ഈ പ്രൊജക്ട് എന്നാല്‍ പല കാരണങ്ങളാലും നടക്കാതെ പോവുകയായിരുന്നു. ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ മമ്മൂട്ടിയെയും അനുഷ്‌കയേയും ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത് തികച്ചും പുതുമയായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
അതേ സമയം മമ്മൂട്ടി ഒരുപിടി നല്ല ചിത്രങ്ങളുടെ തിരക്കിലാണ്. വൈശാഖ് ചിത്രം മധുരരാജ, ഖാലിദ് റഹ്മാന്റെ ഉണ്ട എന്നിവയാണ് സിനിമ. വൈഎസ്ആര്‍ ബയോപിക് യാത്രയുടെ ചിത്രീകരണം മമ്മൂട്ടി അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. മാമാങ്കം എന്ന സിനിമയുടെ കുറച്ച് ഷെഡ്യൂളുകളും മമ്മൂക്ക പൂര്‍ത്തിയാക്കി. അമീര്‍ എന്ന വിനോദ് വിജയന്‍ ചിത്രത്തിലും മമ്മൂട്ടി കരാറൊപ്പിട്ടിട്ടുണ്ട്. രമേഷ് പിഷാരടിയുെ ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകനാകുന്നത്. ബിലാല്‍ എന്ന പേരില്‍ 2007ല്‍ ഇറങ്ങിയ മമ്മൂട്ടിയുടെ ചിത്രത്തിന്റെ രണ്ടാംഭാഗം ബിഗ് ബിയുടെ പ്രഖ്യാപനം നടന്നിരുന്നു.