ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് കോടതി സമക്ഷം വക്കീല്‍ ആണ്. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു. ബോളിവുഡ് പ്രൊഡക്ഷന്‍ ടീം വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തിലേക്കെത്തുകയാണ് ദിലീപ് ചിത്രത്തിലൂടെ.
ബി ഉണ്ണികൃഷ്ണന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപ് വക്കീലായാണെത്തുന്നത്. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങള്‍. സുരാജ് വെഞാറമൂട്, അജു വര്‍ഗ്ഗീസ്, കാലകേയ പ്രഭാകര്‍, ബിന്ദു പണിക്കര്‍, സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്.
ദിലീപിന്റെ സ്ഥിരം കോമഡി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായതിനാല്‍ ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിക്കുള്ള വക്കീലാണ് സിനിമയില്‍ ദിലീപ്. അടുത്തിടെ റിലീസ് ചെയ്ത ട്രയിലറിന് വന്‍സ്വീകരണമാണ് ലഭിച്ചത്.