കായംകുളം കൊച്ചുണ്ണി ഒഫീഷ്യല്‍ ടീസര്‍ എത്തി

NewsDesk
കായംകുളം കൊച്ചുണ്ണി ഒഫീഷ്യല്‍ ടീസര്‍ എത്തി

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലേക്കെത്തുകയാണ് ഒക്ടോബര്‍ 11ന്. റിലീസിംഗ് തീയ്യതി അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.നിവിന്‍ പോളി നായകവേഷം കൊച്ചുണ്ണിയെ അവതരിപ്പിക്കുമ്പോള്‍ ഒട്ടും പ്രാധാന്യം കുറവില്ലാത്ത ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നുവെന്നത് പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന കാര്യമാണ്.


കായംകുളം കൊച്ചുണ്ണി ഓണചിത്രമായി റിലീസ് ചെയ്യാനിരുന്നതായിരുന്നു. അപ്രതീക്ഷിതമായി എത്തിയ പ്രളയം കാരണം തീയ്യതി നീട്ടിവയ്ക്കുകയായിരുന്നു. പുതിയ റിലീസ് തീയ്യതി ഒക്ടോബര്‍ 11 നിവിന്‍ പോളിയുടെ പിറന്നാള്‍ദിനം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. താരത്തിന്റെ കരിയറിലെ ബിഗ്ബജറ്റ് ചിത്രം കൂടിയാണിത്.


45കോടി രൂപ ബജറ്റിലാണ് ചി്ത്രമൊരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും ചിലവേറിയ ചിത്രവുമിതാണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ റിപ്പോകളനുസരിച്ച് ചിത്രം കേരളത്തില്‍ 300 സ്്ക്രീനുകളില്‍ ഒരേ സമയം റിലീസ് ചെയ്യുമെന്നാണറിയുന്നത്. ആദ്യ ദിവസം തന്നെ ആറ് ഷോ നടത്താനുള്ള ലൈസന്‍സ് അവര്‍ നേടിയെന്നാണ് അറിയുന്നത്. രാവിലെ 7മണിക്ക് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. 19 കേന്ദ്രങ്ങളില്‍ നിര്‍ത്താതെ 24മണിക്കൂര്‍ പ്രദര്‍ശിപ്പിക്കാനും അണിയറക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

kayamkulam kochunni new teaser released

RECOMMENDED FOR YOU: