രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം നടനും ഫിലിംമേക്കറുമായ കമലഹാസനും ഫിലിം മേക്കര്‍ ശങ്കറും ഇന്ത്യന്‍ 2വിനായി ഒന്നിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷം സിനിമയുടെ പ്രഖ്യാപനം തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെയില്‍ നടത്തിയിരുന്നു. ഈ വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. സിനിമ കമലഹാസന്റെ സേനാപതിയായുള്ള തിരിച്ചുവരവായിരി്ക്കും. പ്രശസ്തനായ തെലുഗ് നിര്‍മ്മാതാവ് ദില്‍ രാജു സിനിമയുമായി അസോസിയേറ്റ് ചെയ്യുന്നതിന്റെ സന്തോഷം അറിയിച്ചു.Lyca പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് നയന്‍താര ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ്. ഡക്കാന്‍ ക്രോണിക്കിളില്‍ വന്ന റിപ്പോര്‍ട്ടില്‍ നയന്‍താര കമലഹാസനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ്,. ഇന്ത്യന്‍ 2 ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തയ്വാനില് ശങ്കര്‍ ഒരു ഹോട്ട് എയര്‍ബലൂണ്‍ പറപ്പിച്ചിരുന്നു. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള വാര്‍ത്തകളനുസരിച്ച് പ്രൊജക്ട് ഇനിയും വൈകാന്‍ സാധ്യതയുണ്ട്. ശങ്കര്‍ 2.0 ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നറിയിച്ചിരുന്നത് വൈകുന്നതാണ് കാരണമായി പറയുന്നത്.
അനിരുദ്ധ് രവിചന്ദര്‍ ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുവെന്നറിയുന്നു. തമിഴ്, തെലുഗ് ഭാഷകളിലായിരിക്കും ചിത്രമൊരുക്കുക. കമലഹാസന് ചിത്രത്തിനായി ഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി യുഎസില്‍ നിന്നും പ്രത്യേകം പരിശീലകന് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.