ഇന്ത്യന്‍ 2 , കമലഹാസനൊപ്പം ആര്യയും

NewsDesk
ഇന്ത്യന്‍ 2 , കമലഹാസനൊപ്പം ആര്യയും

ഇന്ത്യന്‍ സിനിമയുടെ രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ വന്‍ ആവേശത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ സേനാപതിയായി തന്നെയാണ് എത്തുന്നത്. സിനിമ പ്രഖ്യാപിച്ചതു മുതല്‍ തന്നെ അതിലെ താരങ്ങള്‍ ആരൊക്കെയാവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍, ചിമ്പു, ദുല്‍ഖര്‍ സല്‍മാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി പല പേരുകളും ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തു.


സിനിമയോടടുത്ത വൃത്തങ്ങളില്‍ നിന്നുളള സൂചന ആര്യ ഇന്ത്യന്‍ 2വിന്റെ ഭാഗമാവുന്നുവെന്നാണ്. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇന്ത്യന്‍ 2 കൂടാതെ ആര്യ, മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്കൊപ്പം കാപ്പാന്‍ എന്ന സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.


ഇന്ത്യന്‍ 2വില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. പ്രശസ്ത താരം നെടുമുടി വേണു ആദ്യ ഭാഗത്തിലെ ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസര്‍ റോളില്‍ രണ്ടാംഭാഗത്തിലുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ഗണേഷ് സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയുടെ തിരക്കഥ ശങ്കര്‍ തന്നെയാണ് ഒരുക്കുന്നത്. സംഭാഷണം ജയമോഹന്‍ ,കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവരുടേതാണ്. അനിരുദ്ധ് രവിചന്ദര്‍, സംഗീതം, സിനിമാറ്റോഗ്രാഫര്‍ രവി വര്‍മ്മന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജ് എന്നിവരും ടെക്‌നികല്‍ ടീമിലുണ്ടാകും.


ലൈക പ്രൊഡക്ഷന്‍സ് ആണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്. കമലഹാസന്‍ ടീമില്‍ ചേരുന്നതോടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്.

Arya will be part of Kamal hassan's Indian 2

RECOMMENDED FOR YOU:

no relative items