ജിത്തു ജോസഫ് അടുത്തതായി ഇമ്രാന്‍ ഹാഷ്മിക്കൊപ്പം

NewsDesk
ജിത്തു ജോസഫ് അടുത്തതായി ഇമ്രാന്‍ ഹാഷ്മിക്കൊപ്പം

മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ജിത്തുജോസഫ് പുതിയ റിലീസ് ചിത്രം ആദിയുടെ വിജയത്തിനുശേഷം തന്റെ ബോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രം ആദി പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണിപ്പോള്‍.

തന്റെ ബോളിവുഡിലെ അരങ്ങേറ്റചിത്രം ഇമ്രാന്‍ ഹാഷ്മി, ഋഷി കപൂര്‍ എന്നിവര്‍ക്കൊപ്പമാണെന്ന് ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുകയുണ്ടായി.ഏപ്രിലില്‍ ചിത്രം തുടങ്ങാനിരിക്കുകയാണ്.


ജിത്തുജോസഫിന്റെ മുന്‍ചിത്രങ്ങളായ മൈ ബോസ്, ദൃശ്യം തുടങ്ങിയവ സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം ഒരു ചിത്രവും തന്റെ മനസ്സിലുണ്ടെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.

jithu joseph's next with Imran Hashmi

RECOMMENDED FOR YOU: