ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട്. റിപ്പബ്ലിക് ഡേ ആഴ്ചയവസാനം ചിത്രം തിയേറ്ററിലേക്കെത്തുകയാണ്. അരുണ്‍ ഗോപി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍, അഡ്വഞ്ചര്‍ കാറ്റഗറിയിലുള്ളതാണ്. ടോമിച്ചന്‍ മുളകുപാടം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.
പ്രണവിനൊപ്പം ഗോകുല്‍ സുരേഷ് ഒരു പ്രധാനവേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പുതിയ പോസ്റ്ററിലൂടെ അണിയറക്കാര്‍ അക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്. ഗോകുലും പ്രണവിനൊപ്പം പോസ്റ്ററിലുണ്ട്. മുമ്പ് ഇരുവരുടേയും അച്ഛന്മാര്‍ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. താരപുത്രന്മാര്‍ ഇതാദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.
സയ ഡേവിഡ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ദീഖ്, ഇന്നസെന്റ്, അഭിരവ്, ജി സുരേഷ് കുമാര്‍, മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, ടിനി ടോം, കന്നഡത്തില്‍ നിന്നുള്ള ഹാരിഷ് രാജ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമാറ്റോഗ്രാഫി ചെയ്യുന്നത് അഭിനന്ദന്‍ രാമാനുജം ആണ്, ഗോപി സുന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ പീറ്റര്‍ ഹെയ്‌നിന്റേതാണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും ചെയ്യുന്നു. കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ ആണ്.