പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം അച്ഛനും അടുത്ത കുടുംബസുഹൃത്തിനുമൊപ്പം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രണവ് കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പം അവതരിപ്പിക്കും.
സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. സംവിധായകന്‍ മേജര്‍ രവി, കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ മരയ്ക്കാരില്‍ പ്രിയദര്‍ശനെ അസിസ്റ്റ് ചെയ്യുന്നു.
സുനില്‍ ഷെട്ടി, നാഗാര്‍ജ്ജുന, പരേഷ് റാവല്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. മലയാളം,തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളില്‍.
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ലൂസിഫര്‍, സൂര്യയൊടൊപ്പം തമിഴ് സിനിമ, മഹാഭാരത എന്നിവയെല്ലാം പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്, പ്രിയദര്‍ശന്‍ ഒരുപാടു നാളായി മരയ്ക്കാര്‍ സിനിമയുടെ പിറകിലാണ്. ഒരുപാടു മുന്നൊരുക്കങ്ങള്‍ ചിത്രത്തിനുവേണ്ടതായുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ കേരളത്തിലെ ആദ്യ നാവി ഓഫീസറാണ്. കടല്‍കൊള്ളക്കാരനായി തുടങ്ങി സാമൂതിരി രാജാക്കന്മാരുടെ നാവല്‍ പടയാളിയായി തീര്‍ന്ന ആളാണ് മരയ്ക്കാര്‍. പോര്‍ച്ചുഗീസുകാരെ തുരത്താനും മറ്റും സാമൂതിരിയ്ക്ക് സഹായിയായിരുന്നു മരയ്ക്കാര്‍.കുറച്ച് ഫിക്ഷനും സിനിമയിലുണ്ട്,കാരണം ചരിത്രം എല്ലാ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.