സൂപ്പര്‍ ഹീറോ ഫാമിലി തിരിച്ചെത്തുന്നു- ഇന്‍ക്രഡിബിള്‍ 2 ടീസര്‍ പുറത്തുവിട്ടു

NewsDesk
സൂപ്പര്‍ ഹീറോ ഫാമിലി തിരിച്ചെത്തുന്നു- ഇന്‍ക്രഡിബിള്‍ 2 ടീസര്‍ പുറത്തുവിട്ടു

ബോബ്, ഹെലന്‍, വയലറ്റ്, ഡാഷ്, ജാക്ക് എല്ലാവരും 13വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എത്തുന്നു. ഡിസ്‌നി പിക്‌സര്‍ അവരുടെ ഒഫീഷ്യല്‍ യൂട്യൂബ് പേജില്‍ ഇന്‍ക്രഡിബിള്‍ 2 ടീസര്‍ റിലീസ് ചെയ്തു. ബേബി ജാക്കിന് സൂപ്പര്‍ പവറുകള്‍ ലഭിക്കുന്നതും, അച്ഛന്‍ ബോബ് തന്റെ മൂന്നാമത്തെ മകന്റെ കഴിവുകള്‍ തിരിച്ചറിയുന്നതുമൊക്കെയാണ് ടീസരില്‍. 

അച്ഛന്‍ ബോബിനെ കുഞ്ഞുങ്ങളെ ഏല്‍പിച്ച് അമ്മ ഹെലന്‍ ജോലിക്കായി പുറത്തുപോവുന്നു. ഒഫീഷ്യല്‍ പേജ് അനുസരിച്ച് കുടുംബം മുഴുവന്‍ ബേബി ജാക്കിന്റെ സൂപ്പര്‍ പവറുകള്‍ തിരിച്ചറിയുന്നതും, പുതിയ വില്ലനെ നേരിടുന്നതുമാണ് സിനിമ. 

അവരുടെ ജീവിതത്തിലെ പുതിയ വില്ലനെ നേരിടാന്‍സൂപ്പര്‍ ഹീറോ ഫാമിലിയുടെ സൂപ്പര്‍ ഹീറോ സുഹ്ൃത്തായ ഫ്രോസണും എത്തുന്നുണ്ട്. 2018 ജൂണ്‍ 15നകം സിനിമ തിയേറ്ററുകളിലെത്തും.

ബ്രാഡ് ബേര്‍ഡ് ഒരുക്കിയ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ജോണ്‍ വാക്കരും നിക്കോള്‍ ഗ്രിന്‍ഡ്‌ലെയും ചേര്‍ന്നാണ്. ആരാണ് പുതിയ വില്ലനായെത്തുന്നത്? പുതിയ 25സുപ്പര്‍ ഹീറോകള്‍ കൂടി സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

incredibles 2 teaser launched

RECOMMENDED FOR YOU: