കേരളചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 7മുതല്‍ 13വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 1ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍,കോട്ടയം, തിരുവനന്തപുരം മേഖലാകേന്ദ്രങ്ങള്‍ വഴിയായിരിക്കും ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍. 500 പാസുകളാണ് ഓരോ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നത്. 200പാസുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടിയുള്ളവയാണ്.
നവംബര്‍ 10നാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. 2000രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി തുകയ്ക്ക് പാസ് ലഭ്യമാകും.
ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ഈ.മ.യൗ എന്ന ചിത്രവും സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയും തിരഞ്ഞെടുക്കപ്പെട്ടു.മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഓത്ത്, പറവ,ഭയാനകം, ഉടലാഴം, മായാനദി,ബിലാത്തിക്കുഴല്‍,പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമണ്‍സ് ഓഫ് സംവണ്‍, സ്ലീപ്പലെസ്സ്‌ലി യുവേഴ്‌സ്, ഏവ് മരിയ എന്നിവയാണ് ചിത്രങ്ങള്‍.
http://iffk.in/wp-content/uploads/2016/11/23rd-IFFK-Malayalam-Cinema.pdf