തെന്നിന്ത്യന്‍ നടി ഭാവനയും കന്നട പ്രൊഡ്യൂസര്‍ നവീനും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കുടുംബക്കാരുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയ ചടങ്ങ് നടത്തിയിരുന്നു. ജനുവരി 22ന് ഇരുവരും വിവാഹം നടത്താനിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൃശ്ശൂര്‍ കോവിലകത്തുംപാടം ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹം നടക്കുമെന്നാണ് അറിയുന്നത്.ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
രാവിലെ വിവാഹചടങ്ങുകള്‍ തൃശ്ശൂരില്‍ വച്ചു നടത്തുമെന്നും വൈകുന്നേരം ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ദമ്പതികളുടെ സിനിമാസുഹൃത്തു്ക്കള്‍ക്കും മറ്റു വിഐപി അംഗങ്ങള്‍ക്കുമായി റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
തെന്നിന്ത്യയിലെ നാലുഭാഷകളിലുമായി വളരെ പ്രശസ്തയായ താരമാണ് ഭാവന. താരം കഴിഞ്ഞ നാലുവര്‍ഷമായി നവീനുമായി പരിചയത്തിലാണ്. കന്നട ചിത്രം തഗാരു വാണ് ഇനി റിലീസ് ചെയ്യാനുള്ള ഭാവനയുടെ ചിത്രം. കന്നട ചിത്രം റോമിയോയുടെ സെറ്റില്‍ വച്ചാണ് നവീനും ഭാവനയും ആദ്യമായി പരിചയപ്പെടുന്നത്. നവീന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു.നാല് വര്‍ഷമായി സുഹൃ്ത്തുക്കളായിരുന്നുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് വിവാഹത്തെകുറിച്ച് ആലോചിച്ചത്.