സംവിധായകന്‍ എ കെ സാജന്റെ ചിത്രത്തിലൂടെ ഷറഫുദ്ദീന്‍ നായകനാകുന്നു. ചിത്രത്തില്‍ അനുസിതാരയാണ് നായികയാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തിരുന്നു.
ക്രൈം ത്രില്ലറുകള്‍ ഒരുക്കുന്നതില്‍ പ്രശസ്തനാണ് സംവിധായകന്‍. ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ വിനോദസിനിമയാണ്. ഷറഫുദ്ദീന്‍ യാക്കൂബ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോഴിക്കോട് നിന്നുള്ള സാധാരണ ഒരു ചെറുപ്പക്കാരന്‍. അനു സിതാരയുടെ ആഷ്മി എന്ന കഥാപാത്രത്തെ സ്‌നേഹിക്കുന്ന ആളാണ് നായകന്‍. സിജു വില്‍സണ്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്ലിന്റോ ആന്റണി ആണ് സിനിമാറ്റോഗ്രാഫി, വിനു തോമസ് ആണ് സംഗീതം, എആര്‍ അഖില്‍ എഡിറ്റിംഗും.
സിയാദ് കോക്കറിന്റെ കോക്കേഴ്‌സ് ഫിലിംസ് ലാമ്പ് മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുന്നുമെന്നാണ് ഇ്‌പ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.