പ്രേമം ഫെയിം ഷറഫുദ്ദീന്‍, അനുസിതാര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന എകെ സാജന്‍ സിനിമ നീയും ഞാനും എന്ന് പേരിട്ടു. റൊമാന്റിക് ഡ്രാമയായൊരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതും എകെ സാജന്‍ തന്നെയാണ്.
ഷറഫുദ്ദീന്‍ തന്റെ കരിയറില്‍ ആദ്യമായാണ് നായകനായി ഒരു സിനിമയിലെത്തുന്നത്. അമല്‍ നീരദ് ചിത്രം വരത്തന്‍, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്നിവയിലെ മികച്ച വേഷങ്ങളില്‍ താരം തിളങ്ങിയിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍ എന്നിവര്‍ മറ്റു പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷറഫുദ്ദീന്‍ യാക്കൂബ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അനു സിതാര ചെയ്യുന്ന ആഷ്മി എന്ന കഥാപാത്രത്തെ സ്‌നേഹിക്കുന്ന ആളായാണ് താരമെത്തുന്നത്.സോഹന്‍ ലാല്‍, മനുരാദ്, വീണ നായര്‍, കലാഭവന്‍ ഹനീഫ് തുടങ്ങി മറ്റുതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.