അങ്കമാലി ഡയറീസ് ഫെയിം ലിച്ചി മധുര രാജ ടീമില്‍ 

NewsDesk
അങ്കമാലി ഡയറീസ് ഫെയിം ലിച്ചി മധുര രാജ ടീമില്‍ 

അങ്കമാലി ഡയറീസ് ഫെയിം ലിച്ചി അഥവാ അന്ന രാജന്‍ മമ്മൂട്ടി ചിത്രം മധുര രാജ ടീമിനൊപ്പം ചേര്‍ന്നു. സംവിധായകനൊപ്പം സെറ്റില്‍ നിന്നുമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് താരം ഇക്കാര്യം അറിയിച്ചു. 
മധുര രാജ പോക്കിരിരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മമ്മൂട്ടിയാണ് മധുരരാജയിലും പ്രധാനവേഷം ചെയ്യുന്നത്. 


റിപ്പോര്‍ട്ടുകളനുസരിച്ച് അന്ന സിനിമയില്‍ ജോയിന്‍ ചെയ്തു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യഭാഗവും വൈശാഖ് തന്നെയാണ് ഒരുക്കിയത്. ഉദയ്കൃഷ്ണന്റേതാണ് തിരക്കഥ. പോക്കിരിരാജയുടെ ബാക്കിഭാഗമാണ് സിനിമയെങ്കിലും മധുരരാജ സിനിമയുടെ തുടര്‍ച്ചയാകില്ല എന്നാണ് അറിയുന്നത്. 


വൈശാഖ് മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് ഫോക്കസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണിത്. മുമ്പ് അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിവര്‍ ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നയുടെ റോള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

anna rajan joins madhura raja team

RECOMMENDED FOR YOU: