ദുല്‍ഖറിന്റെ ബോളിവുഡിലെ രണ്ടാമത്തെ ചിത്രം ,സോയ ഫാക്ടര്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ ദുല്‍ഖര്‍ ഫാന്‍സ് ത്രില്ലിലാണ്. സോനം കപൂറിനൊപ്പമാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. തേരെ ബിന്‍ ലാദന്‍ ഫെയിം സംവിധായകന്‍ അഭിഷേക് ശര്‍മ്മയാണ് സോയഫാക്ടര്‍ ഒരുക്കുന്നത്. അനൂജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഫസ്റ്റ്‌ലുക്കില്‍ നായകനും നായികയും സോയ ഫാക്ടര്‍ എന്നെഴുതിയിരിക്കുന്ന പുസ്തകവുമായി നില്‍ക്കുന്നതാണ്. ഒരു രാജ്പുത് പെണ്‍കുട്ടി ജോലിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമെത്തുന്നതും അവള്‍ പിന്നീട് ടീമിന്റെ ഭാഗ്യതാരമാകുന്നതുമൊക്കെയാണ്. ദുല്‍ഖര്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സോനം കപൂര്‍ ആണ് പോസ്റ്റര്‍ ആദ്യം ട്വീറ്റ് ചെയ്തത്. സോയഫാക്ടറിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവതിയാണെന്ന് സോനം ട്വീറ്റ് ചെയ്തു.
ദുല്‍ഖറും തന്റെ സന്തോഷം സോഷ്യല്‍മീഡിയ പേജിലൂടെ അറിയിക്കുകയുണ്ടായി.
സിനിമയ്ക്ക് സംഭാഷണമെഴുതിയിരിക്കുന്നത് കഥാകാരി അനൂജ ചൗഹാന്‍ തന്നെയാണ്. മുമ്പ് ദോസ് പ്രൈസ്ലി താക്കൂര്‍ ഗേള്‍സ്, ബാറ്റില്‍ ഫോര്‍ ബിറ്റോറ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയിട്ടുണ്ട്.
സിനിമയുടെ സംഗീതം ശങ്കര്‍ എഹ്‌സാന്‍ ലോയ് ടീമിന്റേതാണ്. ഏപ്രില്‍ 5 2019 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഫോക്‌സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുല്‍ഖറിന്റെ ബോളിവുഡിലെ ആദ്യചിത്രം കാരവാന്‍ ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തില്‍ മിഥില പാല്‍ക്കറും ഇര്‍ഫാന്‍ ഖാനും ഒപ്പമുണ്ട്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.