വിനീത് ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒരിക്കല്‍ കൂടി ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയാണ് അരവിന്ദന്റെ അതിഥികള്‍. എം മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുംഭകോണത്ത് ചിത്രീകരണം ആരംഭിച്ചു.
സിനിമയില്‍ നിഖില വിമല്‍, ശ്രീനിവാസന്‍, ശാന്തികൃഷ്ണ എന്നിവരും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു.വിനീത് ലോഡ്ജ് മാനേജരാണ് ചിത്രത്തില്‍. ബാക്കിയെല്ലാവരും ലോഡ്ജിലെ അതിഥികളും. മാംഗളൂരിലാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്.
വിനീതിന്റെ അടുത്ത റിലീസ് ആന അലറലോടലറല്‍ ആണ്. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുസിതാര ആണ് നായിക വേഷം ചെയ്യുന്നത്.