മണിരത്‌നം അടുത്ത ചിത്രത്തിനുവേണ്ടിയുള്ള കാസ്റ്റിംഗ് തിരക്കിലാണ്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചിമ്പു തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി ഒരുപാടു താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നു. രണ്ടു ഭാഷകളിലായി ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രമായിരിക്കുമിത്. സെപ്റ്റംബറില്‍ തന്നെ ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവര്‍ക്കൊപ്പം ഈ താരങ്ങളുമുണ്ടാകുമെന്ന് ഒഫീഷ്യല്‍ സ്റ്റേറ്റ്‌മെന്റ് വന്നിരുന്നു.
തെലുഗു താരം നാനി പ്രൊജക്ടിലുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പകരം ചിമ്പുവിനെ തിരഞ്ഞെടുത്തതായി അറിഞ്ഞു.ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചിത്രത്തില്‍ വിജയ് പോലീസുകാരനായാണെത്തുന്നതെന്നാണ്.
സിനിമയോടടുത്ത വൃത്തങ്ങളില്‍ നിന്നുമറിയുന്നത് വിജയ് മുഴുനീളകഥാപാത്രത്തെയാണ് ചെയ്യുന്നതെന്നാണ്. അത് ചിലപ്പോള്‍ പോലീസ് വേഷവുമാവാം സേതുപതിയിലെ റഫ് ആന്റ് ടഫ് പോലീസ് വേഷം പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നു. സിനിമയില്‍ സീനിയര്‍ താരങ്ങളായ പ്രകാശ് രാജും ജയസുധയുമുണ്ട്. ദമ്പതികളായെത്തുന്ന ഇവരുടെ മക്കളായാണ് അരവിന്ദ് സ്വാമി, ഫഹദ്, ചിമ്പു എന്നിവര്‍ എത്തുന്നത്.
ജനുവരി അവസാനത്തിലോ ഫെബ്രുവരി ആദ്യവാരത്തിലോ ആണ് ചിത്രം തുടങ്ങുന്നത്.
മദ്രാസ് ടാക്കീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ് സംഗീതം. സന്തോഷ് ശിവന്‍ ക്യാമറയും. മണിരത്‌നത്തോടടുത്ത ആളുകളില്‍ നിന്നും അറിഞ്ഞിരിക്കുന്നത് സിനിമ ആക്ഷന്‍ ത്രില്ലറാണെന്നാണ്.