മണിരത്‌നം തന്റെ ദ്വിഭാഷ മള്‍ട്ടി താരചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കുകളിലാണ്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചിമ്പു തുടങ്ങിയ താരങ്ങളെ തിരഞ്ഞെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബറില്‍ ഒഫീഷ്യല്‍ പ്രഖ്യാപനവും നടത്തി. എന്നാല്‍ ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍ക്കു പുറമെ തെലുഗ് താരം നാനിയും പ്രൊജക്ടിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നാനിക്കു പകരം ചിമ്പുവിനെയാണ് തിരഞ്ഞെടുത്തത്. നാനി ആദ്യമേ തെലുഗ് ചിത്രത്തിന്റെ തിരക്കിലായതിനാലാണിത്.
ഏറ്റവും പുതിയതായി സീനിയര്‍ താരങ്ങളായ പ്രകാശ് രാജും ജയസുധയും ചിത്രത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടനുസരിച്ച് പ്രകാശ് രാജ് ജയസുധ ദമ്പതികളുടെ മക്കാളായി ഫഹദ്, ചിമ്പു, അരവിന്ദ് സ്വാമി എന്നിവരെത്തുന്നു. വിജയ് സേതുപതി പ്രത്യേക കഥാപാത്രമാണ്, പോലീസ് വേഷത്തില്‍. ജ്യോതികയും ഐശ്വര്യയും പ്രധാന കഥാപാത്രങ്ങളായെത്തുമെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്റേതായിരിക്കും സംഗീതം. സന്തോഷ് ശിവന്‍ ക്യാമറയും. സ്ഥിരം മണിരത്‌നം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് ആക്ഷന്‍ത്രില്ലറായിരിക്കുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മണിരത്‌നം ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാണുന്നത്.
ബോക്‌സോഫീസില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ വന്നു പോയ കാട്രു വെളിയിടെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം.