സമുദ്രക്കനി ഒരുക്കുന്ന ജയറാം ചിത്രം ആകാശമിഠായി യില്‍ ജയറാമിന്റെ ഭാര്യാവേഷത്തില്‍ വരലക്ഷ്മി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നത്തെതുടര്‍ന്ന് അവര്‍ ചിത്രത്തില്‍ നിന്നും ഒഴിവായതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
നിര്‍മ്മാതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളുമായി യോജിച്ചുപോവാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു എന്ന് വരലക്ഷ്മി.
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത് കഥാപാത്രത്തിന് അവരെ യോജിക്കാത്തതിനാലാണ് അവര്‍ പിന്മാറുന്നു എന്നാണ്. കസബയിലെ അവരുടെ കഥാപാത്രം പോലെ കുറച്ച് തടിച്ച വേഷമാണ് വേണ്ടത്. എന്നാല്‍ അവര്‍ ഇപ്പോള്‍ തടി കുറച്ചിരിക്കുകയാണ്. ആയതിനാല്‍ ഈ വേഷത്തിലേക്ക് അവര്‍ ചേരില്ല.
ഇനിയ യായിരിക്കും ഇനി ജയറാമിന്റെ നായികയായി ആകാശമിഠായിയില്‍ എത്തുക. വരലക്ഷ്മിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിനു മുമ്പ് നിര്‍മ്മാതക്കളോ അണിയറക്കാരോ അവരെ കണ്ടിട്ടുണ്ടായിരുന്നില്ല.കസബയിലെ പോലെ തന്നെയാവും എന്നു കരുതിയാണ് അവരെ വിളിച്ചത്. കൊച്ചിയില്‍ സിനിമയുടെ പൂജയ്ക്കു വന്നപ്പോഴാണ് അവര്‍ മെലിഞ്ഞിരിക്കുന്നത് എല്ലാവരും കണ്ടത്.
നിര്‍മ്മാതാക്കളുമായി പ്രശ്നമൊന്നുമുണ്ടായിട്ടില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണെന്നും നിര്‍മ്മാതാവ് സുദേവ് പറഞ്ഞു.