മമ്മൂട്ടിയുടെ അടുത്ത ചിത്രത്തില്‍ വരലക്ഷ്മിയും ഉണ്ണി മുകുന്ദനും പോലീസുകാരാകുന്നു

NewsDesk
മമ്മൂട്ടിയുടെ അടുത്ത ചിത്രത്തില്‍ വരലക്ഷ്മിയും ഉണ്ണി മുകുന്ദനും പോലീസുകാരാകുന്നു

അജയ് വാസുദേവന്‍ ഒരുക്കുന്ന ക്യാമ്പസ് ത്രില്ലറില്‍ മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വാ,മഹിമ നമ്പ്യാര്‍ തുടങ്ങിയവരെല്ലാം ഉണ്ട്. 

കോളേജ് ലെക്ചറായാണ് മമ്മൂട്ടി സിനിമയില്‍ എത്തുന്നത്. തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. 

വരലക്ഷ്മി ഐപിഎസ് ഓഫീസറായാണ് സിനിമയില്‍ എത്തുന്നത്. ഭവാനി ദുര്‍ഗ എന്നാണ് കഥാപാത്രത്തിന്റെ പേര്. പൂനം കോളേജ് ലെക്ചറുടെ വേഷമാണ് ചെയ്യുന്നത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന ഉണ്ണി മുകുന്ദന്‍ പോലീസിന്റെ വേഷമാണ് ചെയ്യുന്നത്. 
കോളേജ് സ്റ്റുഡന്റ്‌സും പോലീസും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സിനിമയിലുള്ളത്. മമ്മൂട്ടിയുടെ അധ്യാപക വേഷം ഈ പ്രശ്‌നങ്ങള്‍ക്ക് വരുത്തുന്ന മാറ്റമാണ് സിനിമയുടെ കാതല്‍. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മമ്മൂട്ടി കഥാപാത്രം. കുട്ടികളോട് കാര്‍ക്കശ്യക്കാരനായ അധ്യാപകനാണ്. 

കൊല്ലത്തെ ഫാത്തിമമാതാ നാഷണല്‍ കോളേജില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. സിനിമയിലെ പ്രധാനപ്പെട്ട വിദ്യാര്‍ത്ഥിവേഷങ്ങള്‍ ചെയ്യുന്നത് ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ജോണ്‍ കൈപ്പള്ളി എന്നിവരാണ്. 

Varalakshmi and Unni mukundan as Police officers in Mammootty's next

RECOMMENDED FOR YOU: