മമ്മൂട്ടിയുടെ നായിക വരലക്ഷ്മി ഇനി ജയറാമിനൊപ്പം

NewsDesk
മമ്മൂട്ടിയുടെ നായിക വരലക്ഷ്മി ഇനി ജയറാമിനൊപ്പം

വരലക്ഷ്മി ശരത്കുമാര്‍ കസബയിലെ കമല എന്ന വേശ്യാലയ നടത്തിപ്പുകാരിയുടെ വേഷത്തിനുശേഷം അവരുടെ രണ്ടാമത്തെ മലയാളചിത്രത്തിലും ഒപ്പിട്ടു. മലയാളത്തില്‍ സമുദ്രക്കനി ഒരുക്കുന്ന ആകാശ മിഠായി എന്ന ചിത്രത്തില്‍ ജയറാമിനൊപ്പമാണ് വരലക്ഷ്മി എത്തുന്നത്.

ഒരു കുടുംബചിത്രമാണ് ആകാശമിഠായി.ജയറാമിന്റെ ഭാര്യാവേഷത്തിലാണ് വരലക്ഷ്മി എത്തുന്നത്. സിനിമയിലെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്. സമുദ്രക്കനി സാര്‍ വേഷം ഓഫര്‍ ചെയ്തപ്പോള്‍ തന്നെ മറ്റൊന്നും ചിന്തിച്ചില്ല എന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകള്‍ വളരെയിഷ്ടമാണ്,അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല എന്നും നായിക പറഞ്ഞു. ഏപ്രില്‍ ഒന്നിന് അവര്‍ ഷൂട്ടിംഗിന്റെ ഭാഗമാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

സമുദ്രക്കനിയുടെ തമിഴ് സിനിമ അപ്പ യുടെ മലയാളം വേര്‍ഷനാണ് സിനിമ. മലയാളത്തിനനുസരിച്ച് സിനിമയ്ക്ക് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് സംവിധായകന്‍.

വരലക്ഷ്മിയുടെ ഭാഗം ആശ ശരത്കൂമാര്‍ ചെയ്യും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.കലാഭവന്‍ ഷാജോണും ചിത്രത്തിലുണ്ട്. അടുത്ത ശനിയാഴ്ച കൊച്ചിയില്‍ ചിത്രീകരണം തുടങ്ങും. തമിഴില്‍ സമുദ്രക്കനിയും തമ്പി രാമനുമായിരുന്നു പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തത്.
 

Varalakshmi Sarathkumar signed her second malayalam film with Jayaram

RECOMMENDED FOR YOU: