ടൊവിനോയുടെ അടുത്ത ചിത്രത്തിന്റെ തിരക്കഥ കമ്മട്ടിപ്പാടം ടീമിന്റേത്

NewsDesk
ടൊവിനോയുടെ അടുത്ത ചിത്രത്തിന്റെ തിരക്കഥ കമ്മട്ടിപ്പാടം ടീമിന്റേത്

കമ്മട്ടിപ്പാടം,പവിത്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയ പി ബാലചന്ദ്രന്‍ , ടൊവിനോ തോമസിന്റെ അടുത്ത ചിത്രത്തിന് തിരക്കഥ തയ്യാറാക്കും. സ്വപ്‌നേഷ് കെ നായര്‍ എന്ന പുതുമുഖ സംവിധായകന്റേതാണ് സിനിമ. ഒമര്‍ ലുലു ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് മുമ്പ് സംവിധായകന്‍ സ്വപ്‌നേഷ്. 


അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം സ്വപ്‌നേഷിന്റെ ആദ്യസ്വതന്ത്രസംവിധാനസംരംഭമായിരിക്കും. ടൊവിനോ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍. തീവണ്ടി മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുമ്പോള്‍ താരം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടൂ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാനഡയിലാണ് ഉള്ളത്.


കല്‍ക്കി എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായും ടൊവിനോ എത്തുന്നു. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രത്തിലും ധനുഷിന്റെ മാരി 2 വിലും താരം ഉണ്ട്.

Tovino thomas's next film to be scripted by kammattippadam script writer

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE