കോളിവുഡിലെ സമരം ഒഴിവാക്കിയതോടെ ടൊവിനോ തോമസിന്റെ ആദ്യ കോളിവുഡ് ചിത്രം അഭിയും അനുവും മെയ് 25ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ മലയാളം വെര്‍ഷന്‍ അഭിയുടെ കഥ അനുവിന്റെയും അതേ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്.
യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായാണ് എത്തുന്നത്.പിയ ബാജ്‌പേയി ഓര്‍ഗാനിക് ഫാര്‍മറാണ്, രോഹിണി അവതരിപ്പിക്കുന്ന സിംഗിള്‍ മദറിന്റെ മകളാണ് താരം. സോഷ്യലി എവയര്‍ ആയിട്ടുള്ള സ്വന്തം അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ രേഖപ്പെടുത്തുന്ന കഥാപാത്രമാണ്. ഇപ്പോഴത്തെ യുവതലമുറയുടെ കഥയാണ് സിനിമ.
ബിആര്‍ വിജയലക്ഷ്മിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.സുഹാസിനി, രോഹിണി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു.