മോഹന്‍ലാലും ശോഭനയും ഒന്നിച്ച് 1990കളില്‍ റിലീസ് ചെയ്ത എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രം തേന്മാവിന്‍ കൊമ്പത്ത് റീ റീലിസിംഗിനൊരുങ്ങുന്നു.
ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രിയദര്‍ശന്‍ ചിത്രത്തെ ഡിജിറ്റല്‍ റീ മാസ്റ്ററിംഗ് നടത്തി തിയേറ്ററുകളിലേക്ക് തിരിച്ചെത്തിക്കുന്നു.
നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, കെപിഎസി ലളിത എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കോമഡിക്കും വളരെ പ്രാധാന്യമുള്ളതായിരുന്നു. 1994ല്‍ റിലീസ് ചെയ്ത ചിത്രം നാല് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും രണ്ട് ദേശീയ അവാര്‍ഡും സ്വന്തമാക്കി.