ടൊവിനോയുടെ തീവണ്ടി ജൂണ്‍ അവസാനം വാരം തിയേറ്ററിലെത്തും

NewsDesk
ടൊവിനോയുടെ തീവണ്ടി ജൂണ്‍ അവസാനം വാരം തിയേറ്ററിലെത്തും

ടൊവിനോ നിരവധി സിനിമകളുടെ ചിത്രീകരണ തിരിക്കിലായിരുന്നു കഴിഞ്ഞ കുറേ നാളുകളായി. അതില്‍ രണ്ട് സിനിമകള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ് റിലീസിംഗിന് തയ്യാറായിരിക്കുകയാണ്. മറഡോണ, തീവണ്ടി. തീവണ്ടി മെയ് മാസം റിലീസ് ചെയ്യാനിരുന്നതായിരുന്നതാണെങ്കിലും നടന്‍ അടുത്തിടെ റിലീസ് നീട്ടി വച്ച കാര്യം അറിയിച്ചിരുന്നു. ഈദ് സീസണ്‍ കഴിഞ്ഞ് ജൂണ്‍ അവസാനം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.


തീവണ്ടിയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തത് പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.സംയുക്തയാണ് തീവണ്ടിയില്‍ നായികാവേഷം ചെയ്യുന്നത്.

ടൊവിനോയുടെ മറഡോണയും ജൂണില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. നടന്റെ അവസാനറിലീസ് ചിത്രം അഭിയും ഞാനും, മലയാളത്തില്‍ അഭിയുടെ കഥ അനുവിന്റേയും എന്ന പേരില്‍ റിലീസ് ചെയ്തിരുന്നു.


മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, ധനുഷിന്റെ കോളിവുഡ് സിനിമ മാരി 2 എന്നിവയിലും ടൊവിനോ തോമസ് അഭിനയിക്കുന്നുണ്ട്.


 

Theevandi will hit theaters on June end

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE