ദ ഗ്രേറ്റ് ഫാദര്‍ അണിയറക്കാര്‍ സിനിമയുടെ വമ്പന്‍ റിലീസിങ്ങിനു ഒരുങ്ങുന്നു.
150 തിയേറ്ററുകളിലായി മാര്‍ച്ച് 30ന് സിനിമ റിലീസ് ചെയ്യാനായി ഒരുങ്ങുകയാണ് അണിയറക്കാര്‍. ഒരു അച്ഛനും മകളും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഡേവിഡ് നൈനാന്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ ആര്യയും സിനിമയില്‍ ഉണ്ട്. മാളവിക മോഹനും സ്‌നേഹയുമാണ് നായികകഥാപാത്രങ്ങള്‍.