തമിഴ് താരങ്ങളും മോളിവുഡ് താരങ്ങളും വിവിധ തട്ടകങ്ങളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വില്ലനിലൂടെ വിശാല്‍ മലയാളത്തില്‍ അരങ്ങേറി. മോഹന്‍ലാല്‍ സൂര്യയ്‌ക്കൊപ്പം തമ്‌ഴില്‍ കെവി ആനന്ദ് സിനിമ ചെയ്യുന്നു. സിദാര്‍ത്ഥ് മലയാളത്തിലേക്ക് ദിലീപിനൊപ്പം കമ്മാരസംഭവത്തിലെത്തി.
ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍ തമിഴ് നടന്‍ ജയ് മോളിവുഡിലേക്കെത്തുന്നുവെന്നതാണ്. മമ്മൂക്കയ്‌ക്കൊപ്പം വൈശാഖ് ചിത്രം രാജ 2വിന്റെ ഭാഗമായാണ് താരമെത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് സൂചനകള്‍.
ജയുടെ കാസ്റ്റിംഗിനെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ റാണി, ചെന്നൈ 600028 എങ്കെയും എപ്പോതും എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജയ്.
രാജ 2 മമ്മൂട്ടി -പൃഥ്വിരാജ് ചിത്രം പോക്കിരിരാജയുടെ സ്വീക്കല്‍ ആണ്.