സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് അഥവാ പെപ്പെ നായകനായെത്തുന്ന സിനിമയാണിത്.
കാതങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം ജോയ് പോള്‍ ആണ് എഴുതിയിരിക്കുന്നത്. ശ്രീകുമാര്‍ വക്കിയില്‍ പാടിയ ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജേക്ക് ബിജോയ് ആണ്.
ദിലീപ് കുര്യന്‍ തിരക്കഥ എഴുതിയിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ടിനു പാപ്പച്ചന്‍ ആണഅ. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. സിനിമയില്‍ ഒരു ഫിനാന്‍സ് കമ്പനിയിലെ ഓഫീസറായാണ് പെപ്പെ എത്തുന്നത്.
കോട്ടയം, മംഗലാപുരം, ആസ്‌ട്രേലിയ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.