സംഗീതത്തിനു പ്രാധാന്യം നല്‍കികൊണ്ട് അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസിന്റെ രണ്ടാമത്തെ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
പ്രൈവറ്റ് സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് സിനിമയിലെ നായകന്. കോട്ടയംകാരന് ജേക്കബായാണ് ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്. ആക്ഷന്‍ സീനുകളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമിതെന്ന് സംവിധായകന്. ഇതിലെ നായകന് അങ്കമാലി ഡയറീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്.
ആന്റണിയെ കൂടാതെ വിനായകന്, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ദിലീപ് കുര്യന് തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അങ്കമാലി ഡയറീസ് സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, സംവിധായകന് ബി ഉണ്ണിക്കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്. ഒരു രാത്രിയിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയിലുള്ളത്.സിനിമ അവസാനിക്കുമ്പോഴേക്കും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയാണ്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ കോട്ടയം, മംഗലാപുരം, ആസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.