അന്നയും റസൂലും എന്ന ചിത്രത്തില്‍ മട്ടാഞ്ചേരിക്കാരനായ അബുവെന്ന ഗുണ്ടയെ അവതരിപ്പിച്ച ഷൈന്‍ ഒരിക്കല്‍ കൂടി മട്ടാഞ്ചേരിക്കാരനാവുന്നു. സൗബിന്‍ ഷഹീറിന്റെ പറവ എന്ന സിനിമയില്‍.
സൗബിന്‍ സംവിധായകനാകുന്ന സിനിമയില്‍ ഭാഗമാകുന്നതിനെ പറ്റി ഷൈന്‍ പറഞ്ഞു, റൗഫ് എന്ന മട്ടാഞ്ചേരിക്കാരനായ മുപ്പതുകാരനെയാണ് അവതരിപ്പിക്കുന്നത്. അബുവുമായി യാതൊരു സാമ്യവും ഈ കഥാപാത്രത്തിനില്ല. എന്നാല്‍ റൗഫിനും അവന്റെ കൂട്ടാളികളും അവരുടേതായ പ്രവര്‍ത്തനങ്ങളുമുണ്ട്. റൗഫ് പട്ടം പറത്തിക്കാനിഷ്ടപ്പെടുന്ന, പ്രാവിനെ വളര്‍ത്തുന്ന, പ്രാവ് പറത്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണ്.
സൃന്ദയും സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ഷൈനും സൃന്ദയും നല്ല സുഹൃത്തുക്കളാണെന്ന് ജീവിതത്തിലും എന്നും. ഇതുവരെ ഇരുവരും ഒരുമിച്ച് മൂന്നു സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അന്നയും റസൂലും, മസാല റിപ്പബ്ലിക്, പോപ്‌കോണ്‍.
ഷൈന്‍ പ്രേതമുണ്ട് സൂക്ഷിക്കുക, ടിയാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ആണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.