ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മലയാള സിനിമ ആദ്യമായി 100കോടി ക്ലബില്‍ കയറി പുലിമുരുകനിലൂടെ.ഇതിനോടകം തന്നെ പുലിമുരുകന്‍ സിനിമാചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7നാണ് സിനിമ റിലീസ് ചെയ്തത്. പുലിമുരുകന്‍ സിനിമയെ പോലെ തന്നെ അതിലെ ആടയാഭരണങ്ങളും ചെരിപ്പും വസ്ത്രങ്ങളും യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വന്‍ ഹിറ്റായി മാറി. അടുത്തിടെ മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ സൈറ്റായ www.thecompleteactor.com ലൂടെ സിനിമയിലെ നായകന്റെ മാല ലേലത്തില്‍ പോയി. 1.10 ലക്ഷത്തിനാണ് മാല വിറ്റുപോയത്.
തന്റെ അമ്പത്തിയാറാമത്തെ വയസ്സില്‍ പുലിമുരുകനായി വേഷമിട്ട മോഹന്‍ലാല്‍ ചെയ്ത സംഘട്ടനരംഗങ്ങള്‍ ചെയ്യാന്‍ ഇന്നത്തെ യുവതലമുറ പോലും കുറച്ച് ഭയക്കും.
പുലിപല്ലിന്റെ മാതൃകയിലുള്ള മാല സ്വന്തമാക്കിയ ആരാധകന് പുലിമുരുകന്‍ തന്നെയാണ് മാല കൈമാറുക.ലേലത്തിലൂടെ ലഭിച്ച തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞു.