സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന ബിലാത്തികഥ, അനു സിതാരയും മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമ 2017 ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍.
യുകെയിലെ നിയമവിരുദ്ധമായി താമസിക്കുന്ന ആളാണ് നായകന്‍. അനുവിന്റെ കഥാപാത്രം യുകെയില്‍ ജോലിയുള്ള ആളാണ്.
സേതുവാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്വല്‍ മേരി, കനിഹ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ വിഎം വിനു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.