ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട് .
മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിലുണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്ന ചിത്രമാണിത്. വിവിധ മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക എന്ന ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
സുജിത് ലാൽ സംവിധാനം ചെയ്യുന്നു. സംസ്ഥാന പുരസ്ക്കാരങ്ങൾക്കർഹമായ നോട്ടീസുവണ്ടി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സുജിത് ലാൽ .ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. നേരത്തെ ദർബോണി , തടിയനും മുടിയനും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ബിനുലാൽ ഉണ്ണി . സുജിത് ലാൽ സംവിധാനം ചെയ്ത നോട്ടീസു വണ്ടിയുടെ രചനയും ബിനുലാലിന്റേതായിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ/ അന്ന രേഷ്മ രാജൻ / ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ഗോകുലൻ / സുബീഷ് സുധി / രാജേഷ് ശർമ്മ / മുസ്തഫ / വിഷ്ണു ഗോവിന്ദ് / ബാബു അന്നൂർ / സ്വരാജ് ഗ്രാമിക / രഞ്ജിത് കാങ്കോൽ / ജയശങ്കർ / ബിനു തൃക്കാക്കര / രാജേഷ് മാധവൻ / രാജേഷ് അഴീക്കോടൻ / കോബ്ര രാജേഷ് / ജനാർദ്ദനൻ / ഹരി കാസർഗോഡ് / ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവർ അഭിനയിക്കുന്നു.
നാൽപ്പതോളം ആർട്ടിസ്റ്റുകൾക്കു പുറമെ കേരളത്തിനകത്തും പുറത്തും പ്രശസ്തരായ നിരവധി നാടകക്കാരും രണ്ടിൽ അഭിനയിക്കുന്നുവെന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.
ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്നു. ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ്, എഡിറ്റിംഗ് - മനോജ് കണ്ണോത്ത് ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം,ഗാനരചന - റഫീഖ് അഹമ്മദ് / സംഗീതം - ബിജിപാൽ/ പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ / ചമയം - പട്ടണം റഷീദ്, പട്ടണം ഷാ/ കല -അരുൺ വെഞാറമൂട്/ വസ്ത്രാലങ്കാരം - അരുൺ മനോഹർ / ത്രിൽസ് - മാഫിയ ശശി എന്നിവരാണ് അണിയറയിൽ.
ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.