തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ വിവാഹാഘോഷങ്ങള്‍ മെഹന്ദി - സംഗീത് ചടങ്ങുകളോടെ ആരംഭിച്ചു.ചൊവ്വാഴ്ച വൈകീട്ടാണ് ചടങ്ങ് നടന്നത്. പ്രിയയും ഭാവി വരന്‍ മുസ്തഫ രാജും ചിക് ഇന്‍ഡോ വെസ്‌റ്റേണ്‍ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.
Had a blast last night at @priyamani6 @mustufaraj Sangeet party...!! pic.twitter.com/C0jdYfNRhO
— Parul Yadav (@TheParulYadav) August 23, 2017
പ്രിയയുടെ ഹിറ്റ് പാട്ടായ ചെന്നൈ എക്‌സ്പ്രസിലെ 1,2,3,4 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് ഫ്‌ലോര്‍ പാട്ടിന് ചുവടുവെച്ചു.
മഴയെ വകവയ്ക്കാതെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം താരത്തെ ആശീര്‍വദിക്കാന്‍ എത്തി.പാരുള്‍ യാദവ് ആയിരുന്നു ഒരതിഥി. പാരുള്‍ ദമ്പതികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്.
പ്രിയയും പാരുളും അവരുടെ സിനിമകളിലെ പാട്ടുകളുടെ നൃത്തം വച്ചു.
ബുധനാഴ്ച ലളിതമായ രജിസ്റ്റര്‍ മ്യാരേജ് ആണ് ദമ്പതികള്‍ പ്ലാന്‍ ചെയ്തത്. ജയാനഗര്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ വച്ച് സിറ്റി ക്ലബില്‍ വച്ച് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമായി വിവാഹസത്കാരവും.3.30ന് ഇരുവരും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.
പ്രിയാമണി പച്ചയും മഞ്ഞയും സാരിയിലും മുസ്തഫ രാജ് വെള്ള കുര്‍ത്തയും പൈജാമയിലുമായിരുന്നു വിവാഹത്തിനെത്തിയത്.
#Priyamani's exclusive wedding video pic.twitter.com/bWcVAORK15
— Richa Barua (@Barua007) August 23, 2017