പൃഥ്വിരാജിന്റെ അടുത്ത ചരിത്രസിനിമ, എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബിടി അനില്‍കുമാറിന്റേതാണ്, ഇപ്പോള്‍ തന്നെ താരനിര്‍ണ്ണയത്തിന്റെ പേരിലും അണിയറയിലുള്ളവരും വാര്‍ത്തകളില്‍ ഇടം നേടി കഴിഞ്ഞു. സത്യരാജ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ബാഹുബലി 2 വിനു ശേഷം വീണ്ടും ചരിത്രസിനിമയുടെ ഭാഗമാകുന്നു.
ഉറുമിയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായെത്തുന്ന ചരിത്ര സിനിമയ്ക്ക് കാളിയന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടേയും അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടേയും കഥയാണ് ചിത്രം പറയുന്നത്. കാളിയന്‍ സിനിമുടെ ഫസ്റ്റ്‌ലുക്ക് വീഡിയോ നായകന്‍ പുറത്തുവിട്ടിരുന്നു.
പൃഥ്വിരാജിന്റെ സംഭാഷണം ഉള്‍പ്പെടെയാണ് വീഡിയോ. കാളിയന്‍ എന്ന കഥാപാത്രം ആരെന്നും എങ്ങനെയെന്നും ആ ഡയലോഗില്‍ നിന്നും വ്യക്തം. സിനിമയെ പറ്റി ഏറ്റവും പുതിയതായി പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് ശങ്കര്‍ എഹ്‌സന്‍ ലോയ് ത്രിമൂര്‍ത്തികള്‍ സിനിമയില്‍ സംഗീതം നിര്‍വ്വഹിക്കുന്നുവെന്നാണ്. ഇവര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ആദ്യമലയാളചിത്രം കൂടിയാണ് കാളിയന്‍.
സിനിമ ഒന്നരവര്‍ഷത്തിനു ശേഷം മാത്രമേ ചിത്രീകരണം തുടങ്ങുകയുള്ളൂ. പൃഥ്വിരാജ് ആടുജീവിതവും ലൂസിഫറും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ചിത്രീകരണം തുടങ്ങൂ.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മോഷന്‍ പോസ്റ്ററില്‍ തീം മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത് അനില്‍ കടുവയാണ്. രാജീവ് നായരുടേതാണ് വരികള്‍.