പൃഥ്വിരാജിന്റെ കാളിയന്‍ 2019 പകുതിയില്‍ ചിത്രീകരണം തുടങ്ങും

NewsDesk
പൃഥ്വിരാജിന്റെ കാളിയന്‍ 2019 പകുതിയില്‍ ചിത്രീകരണം തുടങ്ങും

പൃഥ്വിരാജിന്റെ ഇതിഹാസ ചിത്രം വേണാടിന്റെ വീരകഥകള്‍ പറയുന്നത് അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ഫോട്ടോകളും പുറത്തുവിട്ടു. സിനിമയുടെ നിര്‍മ്മാതാവ് രാജീവ് നായര്‍ പൃഥ്വിരാജിനെ കാണാനായി 9 സിനിമയുടെ മണാലിയിലെത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 


'#kaaliyan producer Rajeev Nair (Magic Moon Productions) പൃഥ്വിയ്‌ക്കൊപ്പം 9 ലൊക്കേഷന്‍ മനാലി. കാളിയന്‍ പ്രീപ്രൊഡക്ഷന്‍ അപ്‌ഡേറ്റ്‌സും ഷൂട്ടിംഗ് ഷെഡ്യൂളും അറിയിക്കാനായി...ചിത്രീകരണം 2019 രണ്ടാംപകുതിയില്‍ തുടങ്ങണമെന്നാണ് തീരുമാനം... പ്രീപ്രൊഡക്ഷന്‍ വര്‍ക്കിനും വരാനിരിക്കുന്ന ഒഡീഷനുമെല്ലാം പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു എന്നെല്ലാമാണ് പോസ്റ്റ്.


എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബിടി അനില്‍ കുമാര്‍ ആണ്. സത്യരാജ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Prithviraj's Kaaliyan shooting will start on second half of 2019

RECOMMENDED FOR YOU: