പൃഥ്വിരാജ് താന്‍ ഒരു ചരിത്രസിനിമയുടെ ഭാഗമാകുന്ന കാര്യം അറിയിച്ചിരുന്നു. എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അണിയറക്കാര്‍ ചിത്രത്തിനുവേണ്ടിയുള്ള ഗ്രാഫിക് സ്‌കെച്ചുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
വേണാടിന്റെ ചരിത്രത്തിലെ കഥയാണ് കാളിയന്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള ഏറ്റവും മികച്ച ആനിമേഷന്‍ വിഷ്വലൈസേഷന്‍ പ്രമുഖരെ തന്നെയാണ് ക്യാരക്ടര്‍ സ്‌കെച്ചിംഗിനായി നിര്‍മ്മാതാക്കളായ മാജിക് മൂണ്‍ ഏല്‍പിച്ചത്.
തിരുവനന്തപുരം ബേസ്ഡ് ആയിട്ടുള്ള സ്ഥാപനത്തിന്റെ പിന്തുണയോടെ ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷന്‍, ഡിജിറ്റല്‍ സ്റ്റോറിബോര്‍ഡ് തുടങ്ങിയ ടെക്‌നികല്‍ ജോലികള്‍ തുടരുകയാണ്. ആറുമാസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. രാജീവ് നായര്‍ സിനിമയുടെ നിര്‍മ്മാതാവ് അറിയിച്ചതാണിത്.
ഈ ജോലികള്‍ പൂര്‍ത്തിയായ ശേഷം ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള ഓഡീഷന്‍, ട്രയിനിംഗ് എന്നിവ ആരംഭിക്കും.
ബിടി അനില്‍കുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് സുജിത് വാസുദേവ് ആണഅ. മലയാളത്തില്‍ ആദ്യമായി ശങ്കര്‍എഹ്‌സന്‍ ലോയ് ടീമിന്റെ സംഗീതം നിര്‍വഹിക്കുന്നതും കാളിയനിലാണ്. ബോളിവുഡ് സൗണ്ട് ഡിസൈനര്‍ ഷാജിത്ത് കൊയേരി തമിഴ് താരം സത്യരാജ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു.