പൃഥ്വിരാജ് തന്റെ ആദ്യനിര്‍മ്മാണസംരംഭത്തിനായി സോണി പിക്‌ചേഴ്‌സിനൊപ്പം ചേരുന്നു

NewsDesk
പൃഥ്വിരാജ് തന്റെ ആദ്യനിര്‍മ്മാണസംരംഭത്തിനായി സോണി പിക്‌ചേഴ്‌സിനൊപ്പം ചേരുന്നു

സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് അവരുടെ ലോകല്‍ പ്രൊഡക്ഷന്‍ ഹിന്ദിയില്‍ പാഡ്മാന്‍ എന്ന സിനിമയിലൂടെ തുടങ്ങി. റിലീസ് ചെയ്യാനുള്ള 102നോട്ട് ഔട്ട് നിര്‍മ്മിച്ചിരിക്കുന്നതും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ്. മലയാളം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സുകുമാരനൊപ്പം മലയാളം സിനിമാരംഗത്തേക്കും സോണി ഇറങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഭാര്യയും മുന്‍ ജേര്‍ണലിസ്റ്റുമായ സുപ്രിയ മേനോന്‍ സ്വന്തമായി പ്രൊഡക്ഷന്‍ തുടങ്ങുകയാണ് പൃഥ്വിരാജ്. ഏപ്രില്‍ പകുതിയോടെ തുടങ്ങുമെന്നാണ് അറിയുന്നത്. 


നിര്‍മ്മാണരംഗത്തേക്ക് പൃഥ്വിരാജ് കടക്കുന്നുവെന്ന കാര്യം പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ആണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. മികച്ച പല ഐക്കോണിക് ബ്ലോക്ബസ്റ്ററുകളും നിര്‍മ്മിച്ച് സോണി പിക്‌ചേഴ്‌സ്, 2012, സ്‌പൈഡര്‍ മാന്‍, ജുമാന്‍ജി തുടങ്ങിയ സിനിമകളും, റീജിയണല്‍ ഭാഷകളിലേക്ക് ഹിന്ദിയില്‍ പാഡ്മാന്‍ എന്ന ചിത്രത്തിലൂടെ കടന്ന സോണി പിക്‌ചേഴ്‌സ് മലയാളം സിനിമാവ്യവസായരംഗത്തേക്കും കടക്കുകയാണ് പൃഥ്വിയ്‌ക്കൊപ്പം.


രണം, മൈ സ്റ്റോറി തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങള്‍ റിലീസിംഗിനൊരുങ്ങുകയാണ്. കൂടാതെ പൃഥ്വി ഇപ്പോള്‍ ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം ചിത്രീകരണം തുടങ്ങുകയാണ്. അതേ പേരില്‍ 2008ല്‍ ഇറങ്ങിയ പ്രശസ്ത മലയാളം നോവലിനെ ആസ്പദമാക്കിയതാണ് സിനിമ. സൗദി അറേബ്യയിലെ അനധികൃത കുടിയേറ്റക്കാരനാണ് കഥാപാത്രം. സിനിമയ്ക്കുവേണ്ടി പൃഥ്വിയ്ക്ക് തന്റെ ഭാരം വളരെയധികം കുറയ്‌ക്കേണ്ടതുണ്ട്.

Prithviraj collaborates with Sony Pictures International Productions for his first production venture

RECOMMENDED FOR YOU: