അഞ്ജലി മേനോന്റെ അടുത്ത ചിത്രം,പാര്‍വ്വതി, പൃഥ്വിരാജ്, നസ്രിയ നസീം എന്നിവര്‍ ഒന്നിക്കുന്ന, ജൂലൈ 6 ന് തിയേറ്ററുകളിലെത്തും. വിവാഹശേഷമുള്ള ഇടവേളയ്ക്കു ശേഷം നസ്രിയ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. നസ്രിയ സിനിമയില്‍ പൃഥ്വിയുടെ കുഞ്ഞുസഹോദരിയായാണ് എത്തുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണി, റോഷന് മാത്യു, സിദാര്‍ത്ഥ് മേനോന് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി അസോസിയേറ്റ് ചെയ്ത് എം രഞ്ജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് രഞ്ജിത്തും മാല പാര്‍വ്വതിയുമാണ് സിനിമയില്‍ പൃഥ്വിയുടേയും നസ്രിയയുടേയും രക്ഷിതാക്കളായി അഭിനയിക്കുന്നത്.
എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് സിനിമയില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.