പ്രണവ് മോഹന്‍ലാല്‍ മലയാളസിനിമ ആദിയിലൂടെ സിനിമാലോകത്തേക്ക് നടനായി തിരികെയെത്തുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ തന്റെ കഴിവിലൂടെയും സ്റ്റൈലിലൂടേയും ആവേശംകൊള്ളിക്കാനൊരുങ്ങുകയാണ് താരം എന്ന് ഇതില്‍ നിന്നും വ്യക്തം.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് തന്റെ സിനിമയില്‍ ജിംനാസ്റ്റിക്‌സിലെ കഴിവിനെയാണ് കാണിക്കുന്നത്. സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ. അഭിനയം കൊണ്ട് മാത്രമല്ല പ്രണവ് ആരാധകരെ കയ്യിലെടുക്കേണ്ടത് ഗായകനായും ഗാനരചയിതാവായും കൂടിയാണ്.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞത് സിനിമയില്‍ ലൈവ് പെര്‍ഫോര്‍മന്‍സ് സീനിനു വേണ്ടി ഒരു ഇംഗ്ലീഷ് ഗാനം വേണമായിരുന്നു. അതിനെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രണവ് തന്നെ ഗാനം എഴുതാമെന്നും ആലപിക്കാമെന്നും അറിയിക്കുകയായിരുന്നു.
അനില്‍ ജോണ്‍സണ്‍ ആണ് സിനിമയില്‍ സംഗീതമൊരുക്കുന്നത്. ഹൈദരാബാദിലെ ഷൂട്ടിംഗ് തീരാനായി കാത്തിരിക്കുകയാണ് ഇപ്പോള്‍. പ്രണവ് ഒരു നല്ല പാട്ടുകാരനും ഗിറ്റാറിസ്റ്റുമാണ്. പാട്ടിന്റെ വരികളും പ്രണവ് അടുത്ത ആഴ്ച പാട്ട് റെക്കോര്‍ഡ് ചെയ്യാനായി കൊച്ചിയിലെത്തിയിട്ട് ഫൈനലൈസ് ചെയ്യുമെന്നും അറിയിച്ചു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗ്ിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ തീര്‍ക്കുകയാണ് ഇപ്പോള്‍. 2018 ജനുവരിയില്‍ ചിത്രം തിയേറ്ററിലെത്തിക്കാനാണ് തീരുമാനം.
ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗപതി ബാബു വില്ലനായെത്തുന്നു ചിത്രത്തില്‍. അതിഥി, അനുശ്രീ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട് ചിത്രത്തില്‍. സസ്‌പെന്‍സ് ത്രില്ലറാണ് സിനിമ.
ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം രാജ്യം മുഴുവന്‍ വമ്പന്‍ സ്വീകരണം ലഭിച്ചിരുന്നു. കന്നഡ, തെലുഗ്, തമിഴ്,ഹിന്ദി ഭാഷകളിലും റീമേക്ക ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ സിനിമ പൃഥ്വിയെ നായകനാക്കി ഒരുക്കിയ ഊഴം ഒരു സസ്‌പെന്‍സ് ഡ്രാമയായിരുന്നു.