ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോള്‍ ഈ മാസം റിലീസിനെത്തുന്നതില്‍ പ്രധാന ചിത്രമാണ്. മാര്‍ച്ച് അവസാനം ചിത്രം തിയേറ്ററുകളിലേക്കെത്തും.
പുതിയതായി പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറില്‍ മെഗാസ്റ്റാര്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളാണ് ടീസറില്‍ ചിത്രീകരിച്ചിരിക്കുന്നത്. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക സിനിമയില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
സിദ്ദീഖ്, ഇനിയ, മിയ ജോര്‍ജ്ജ്, തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ശരതും മമ്മൂക്കയും മുമ്പ് ഒരുപാടു പരസ്യചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അജിത് പൂജപ്പുരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയില്‍ കാലകേയന്റെ വേഷം ചെയ്ത പ്രഭാകറും പരോളില്‍ വേഷമിടുന്നു. പ്രഭാകറിന്റെ ആദ്യ മലയാള ചിത്രവും പരോളാണ്. ആന്റണി ഡിക്രൂസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.