മമ്മൂട്ടിയുടെ ഓണചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് പുതിയ ഗാനം അടുത്തിടെ റിലീസ് ചെയ്തു. ഓണക്കാലത്ത് മലയാളിക്ക് പാടിനടക്കാന്‍ ഒരു നല്ല വഞ്ചിപ്പാട്ട് തന്നെയാണിത്. കുട്ടനാടിന്റെയും ഓണം, വടംവലി തുടങ്ങിയവയുടേയുമെല്ലാം നല്ല ഓര്‍മ്മകള്‍ ഈ പാട്ടിലുണ്ട്.
ശ്രീനാഥ് ശിവശങ്കരന്‍ ഒരുക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് അദ്ദേഹവും അഭിജിത്ത് കൊല്ലം, രഞ്ജിത്ത് ഉണ്ണി എന്നിവരും ചേര്‍ന്നാണ്. ഷിന്‍സണ്‍ പൂവത്തിങ്ങലിന്റേതാണ് വരികള്‍.
മമ്മൂക്ക യുവാക്കളുടെ ഇടയില്‍ ഒരാളായി മാറുന്നതാണ് ഈ പാട്ടില്‍.യുവത്വത്തിന്റെ മുഴുവന്‍ ആവേശവും ഗാനരംഗത്തുണ്ട്.
സേതു വിന്റേതാണ് സിനിമയുടെ കഥയും സംവിധാനവും.അനന്ത വിഷന്‍സിന്റെ ബാനറില്‍ പി കെ മുരളീധരനും ശാന്തമുരളിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി, റായ് ലക്ഷ്മി, അനു സിതാര, ഷംനകാസിം, ലാലു അലക്്‌സ്, നെടുമുടി വേണു, വിവേക് ഗോപന്‍, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി, നന്ദന്‍ ഉണ്ണി,ബാലാജി ശര്‍മ്മ, ഷഹീന്‍ സിദ്ദീഖ്, ജയന്‍ ചേര്‍ത്തല എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.