വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന് സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് 24ന് വാരാണസിയില്‍ തുടങ്ങുന്നു. മാണിക്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. ഒടിയന് സമുദായത്തില്‍ നിന്നുമുള്ള മുപ്പതിനും അറുപത്തഞ്ചിനുമിടയിലുള്ള വേഷമാണ് ലാലിന്റെത്.
ചിത്രത്തില്‍ ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരുമുണ്ട്. പീറ്റര്‍ ഹെയ്ന് ചിത്രത്തിനുവേണ്ടി ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നു. ഹരികൃഷ്ണന് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആക്ഷന്‍ സീനുകളും സ്പെഷല്‍ എഫക്ട്സുകളുമായി ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാരാണസി കൂടാതെ ഹൈദരാബാദ്, പാലക്കാട് തുടങ്ങിയവയായിരിക്കും ലൊക്കേഷനുകള്‍.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.